മൂന്നു വയസുകാരിക്ക് ക്രൂര പീഡനം; അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ

 


അമരാവതി: ആന്ധ്രപ്രദേശിൽ മൂന്നു വയസുകാരിക്ക് ക്രൂരപീഡനം. സംഭവത്തിൽ കുട്ടിയുടെ അമ്മയെയും ആൺ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വിജയവാഡയിലെ വൈഎസ്ആർ കോളനിയിലാണ് സംഭവം. കുട്ടിയെ ഇവർ മർദ്ദിക്കുകയും തീ വെച്ച് പൊള്ളിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി.

മൂന്നു വയസുകാരിയുടെ അമ്മ വന്ദനയും ഇവരുടെ ആൺ സുഹൃത്ത് ശ്രീറാമുമാണ് അറസ്റ്റിലായത്. പീഡനത്തെ കുറിച്ച് അയൽവാസികളാണ് പൊലീസിനെ അറിയിച്ചത്. കുട്ടി ചൂടുവെള്ളത്തിൽ വീണെന്നായിരുന്നു അമ്മ ആദ്യം പൊലീസിന് നൽകിയ മൊഴി. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളും ചതവുകളും പരിശോധനയിൽ കണ്ടെത്തി. ബാലപീഡനം, വധശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.



إرسال تعليق

0 تعليقات