ഭൂഗോളം ഇനിയൊരു പന്തിലേക്ക് കേന്ദ്രീകരിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇന്ന് രാത്രി പന്ത്രണ്ടരയ്ക്കാണ് ഫുഡ്ബോൾ ലോകകപ്പിന് തുടക്കമാകുന്നത്. ഇപ്പോഴിതാ നടൻ മോഹൻലാൽ ഫുഡ്ബോൾ ലോകകപ്പിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചിരിക്കുകയാണ്. തന്റെ മനസിലുള്ള കാര്യങ്ങളും അദ്ദേഹം ആരാധകരോട് പറഞ്ഞിരിക്കുകയാണ്.12 വർഷം മുൻപത്തെ അമേരിക്കൻ ലോകകപ്പിനെക്കുറിച്ചുള്ള ഓർമകളാണ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്. മെക്സിക്കോ സിറ്റിയിൽ ലോകകപ്പ് തുടങ്ങുമ്പോൾ അദ്ദേഹത്തിന്റെ മനസുനിറയെ അമേരിക്കൻ ലോകകപ്പാണെന്നാണ് പറയുന്നത്. 2014 ലെ ബ്രസീൽ ലോകകപ്പിന്റെ അവസാന മത്സരം കാണാൻ റിയോ ഡി ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തിൽ മോഹൻലാലുമുണ്ടായിരുന്നു. അർജന്റീനയുടെയും ജർമനിയുടെയും ആരാധകർക്ക് നടുവിൽ നിന്നപ്പോൾ ഈ ലോകത്തെങ്ങുമായിരുന്നില്ല ഞാൻ. കളിയുടെ ഓരോ നിമിഷവും കാണികൾക്കിടയിൽ സൃഷ്‌ടിക്കുന്ന ആവേശവും സന്തോഷവും നിരാശയും സങ്കടവുമെല്ലാം താൻ കണ്ടെന്ന് മോഹൻലാൽ പറയുന്നു.
കളി നടക്കുമ്പോൾ ഗാലറിയിലേക്ക് തിരിച്ചുവച്ച ക്യാമറകളിൽ എത്രയോ വിലപിടിപ്പുള്ള വൈകാരിക നിമിഷങ്ങളാവും പതിഞ്ഞിട്ടുണ്ടാവുകയെന്നാണ് മോഹൻലാൽ പറയുന്നത്. റിയോ നഗരത്തിൽ പലയിടുത്തുനിന്നും ലോകകപ്പിന്റെ കൊടിതോരണങ്ങളൊക്കെ എടുത്ത് മാറ്റുന്ന കുറച്ചു ബ്രസീലുകാരെയും താൻ കണ്ടിരുന്നുവെന്നും സെമിഫൈനലിൽ ജർമനിയോട് ബ്രസീൽ 7–1നു തോറ്റതിനു പിറ്റേന്നാണ് താൻ അവിടെയെത്തിയതെന്നും മോഹൻലാൽ പറയുന്നു.
മോഹൻലാലിന്റെ ഓർമകൾ
അമേരിക്കൻ ഭൂഖണ്ഡത്തിൽ വീണ്ടുമൊരു ലോകകപ്പ് നടക്കുമ്പോൾ എന്റെ മനസിലേക്ക് വരുന്ന രണ്ടു ദൃശ്യങ്ങൾ അർജന്റീനയുടെയും ബ്രസീലിന്റെയുമാണ്. 2014ലെ ഫൈനൽ തോൽവിയുടെ വിഷമം നാലുവർഷം മുൻപ് ഖത്തറിലെ വിജയത്തോടെ അർജന്റീനക്കാർ മായ്ച്ചുകളഞ്ഞു. അവർക്കിപ്പോൾ മനസുനിറയെ സന്തോഷമുണ്ട്. എന്നാൽ, ബ്രസീൽ അങ്ങനെയല്ല. 2014നു ശേഷം വന്ന രണ്ടു ലോകകപ്പുകളിലും അവർക്ക് കപ്പ് നേടാനായില്ല.ഇത്തവണ ബ്രസീൽ ലോകകപ്പ് ഉയർത്തുമെന്ന് എന്റെ മനസ് പറയുന്നു. കാരണങ്ങൾ പലതുണ്ടെന്നാണ് മോഹൻലാൽ പറയുന്നത്.
ബ്രസീലിന്റെ ദേശീയ ഹീറോയായ നെയ്മാറിന്റെ സാന്നിധ്യം, വിനീസ്യൂസിനെപ്പോലെ മികവിന്റെ പൂർണരൂപത്തോട് അടുത്തുനിൽക്കുന്ന താരങ്ങളുടെ ലൈനപ്പ് തു ബ്രസീലിനു കിട്ടാതെ പോയ ലോകകപ്പ് എന്റെ സ്വപ്നങ്ങളിൽ ഇടയ്ക്കിടെ കടന്നുവരുന്നത് ഇതുകൊണ്ടൊക്കെയാവാം. തോൽവി ഉൾക്കൊള്ളാൻ വിഷമിച്ച് മാറക്കാന മൈതാനത്തുനിന്ന ലയണൽ മെസിയെ താൻ ഓർക്കുന്നു. അവരുടെ ഉള്ളിലൂടെ ഇപ്പോൾ കടന്നു പോകുന്നത് എന്തൊക്കെയാവും? കളി തുടങ്ങട്ടെ!


0 تعليقات