പയ്യാവൂർ: ടൗണിലും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ മോഷണം പതിവാകുന്നു. പയ്യാവൂർ പോലീസ് സ്റ്റേഷന് സമീപം രണ്ട് കടകളിൽ ബുധനാഴ്ച രാത്രിയിൽ കള്ളൻ കയറി. പയ്യാവൂർ വെമ്പുവ ജംഗ്ഷനിലെ പിമാർട്ട് എന്ന സ്ഥാപനത്തിലും കയറിയ മാേഷ്ടാവ് നാല് ലക്ഷത്തോളം രൂപ കവർന്നു. പ്രദേശത്ത് മോഷണം പെരുകുന്ന സാഹചര്യത്തിൽ വ്യാപാരികൾ ആശങ്കയിലാണ്. പോലീസ് നൈറ്റ് പട്രോളിംഗ് ശക്തമാക്കണമെന്നും ടൗണിലെ തകരാറിലായ സ്ട്രീറ്റ് ലൈറ്റുകളും ഹൈമാസ്റ്റ് ലൈറ്റും തെളിക്കാൻ അടിയന്തര നടപടിയുണ്ടാകണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. കെവിവിഇഎസ് പയ്യാവൂർ യൂണിറ്റ് കമ്മിറ്റിയുടെ പ്രതിഷേധയോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ദേവസ്യ മേച്ചേരി, ജോസുകുട്ടി കുര്യൻ, കെ.സുരേഷ് കുമാർ, ബെന്നി പുളിയ്ക്കൽ കെ.വി.പ്രകാശൻ എന്നിവർ സംസാരിച്ചു.
റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
Post a Comment