കൊച്ചിയില്‍ 5 കിലോ കഞ്ചാവ് പിടികൂടി. ഒഡീഷയില്‍ നിന്നുള്ള കഞ്ചാവ് കൃഷിക്കാരനാണ് പിടിയിലായത്. മലയാളിയായ കച്ചവടക്കാരന് കൈമാറാന്‍ കൊണ്ടുവരുമ്പോള്‍ നാര്‍ക്കോട്ടിക് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. ഒഡീഷക്കാരനായ ദുര്യോധന മാലിക്, കുണ്ടന്നൂര്‍ സ്വദേശി സച്ചിന്‍ എന്നിവരാണ് പിടിയിലായത്. അതേസമയം തിരുവനന്തപുരത്ത് വീട്ടിൽ കഞ്ചാവ് വളർത്തിയ കേന്ദ്ര സർക്കാർ ജീവനക്കാരൻ അറസ്റ്റിലായി. തിരുവനന്തപുരം അക്കൗണ്ടൻ്റ് ജനറൽ ഓഫീസിലെ അസിസ്റ്റൻറ് ഓഡിറ്റ് ഓഫീസർ ജിതിൻ ആണ് അറസ്റ്റിലായത്. എക്സൈസ് ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യസന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി പിടികൂടിയത്. പതിനൊന്ന് മാസക്കലമായി കമലേശ്വരത്തെ വീട്ടിൽ സുഹൃത്തുക്കളുമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു ജതിൻ. എക്സൈസ് ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യസന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി പിടികൂടിയത്. നാല് മാസം വളർച്ചയെത്തിയ അഞ്ച് കഞ്ചാവ് ചെടികളാണ് ഇയാളുടെ വീട്ടിൽ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തത്.
അക്കൗണ്ട്സ് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥരായ മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് രാജസ്ഥാൻ സ്വദേശിയായ ജതിൻ താമസിച്ചിരുന്നത്. എന്നാൽ മറ്റുള്ള രണ്ടുപേർക്കും ഇതിൽ പങ്കില്ലെന്നും താൻ ഒറ്റയ്ക്കാണ് കഞ്ചാവ് ചെടി വളർത്തിയതു എന്നുമാണ് ജതിന്റെ മൊഴി. കഞ്ചാവ് ചെടികൾക്ക് പുറമെ, അവ പരിപാലിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും, രണ്ട് പാക്കറ്റ് കഞ്ചാവ് വിത്തുകളും ജതിന്റെ മുറിയിൽ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തു.
Post a Comment