ചേടിച്ചേരി ദേശമിത്രം യുപി സ്കൂൾ 76ാം വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപിക ടി.പി മോളിയ്ക്ക് യാത്രയയപ്പും വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്കുള്ള അനുമോദനവും നടന്നു.ഞാൻ. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി ഫാത്തിമ അധ്യക്ഷത വഹിച്ചു.വി കെ രാജീവൻ സാംസ്കാരിക പ്രഭാഷണം നടത്തി.പഞ്ചായത്തംഗം എം വി മിഥുൻ, നൂൺ മീൽ ഓഫീസർ പി.പി.രാജേഷ് ബാബു,മാനേജർ പ്രതിനിധി പ്രമോദ് കാളിയത്ത് , അധ്യാപിക ഒ.സി ബേബിലത, വിരമിക്കുന്ന അധ്യാപിക ടി.പി. മോളി, സ്റ്റാഫ് സെക്രട്ടറി സി.എം. ഉഷ,എസ്.ആർ ജി കൺവീനർ പി.പ്രിയ, പി.ടി.എ പ്രസിഡൻ്റ് വി.കെ ഷൈജു, മദർ പി.ടി.എ പ്രസിഡൻ്റ് കെ.പി. അർസീന ,പി. എസ് ദിവ്യ, എം.വി നിഷ , സ്കൂൾ ലീഡർ ആദിത്യ പ്രേം എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച കലാവിരുന്നും നടന്നു.
WE ONE KERALA -NM
Post a Comment