ഇന്ത്യയിൽ നിന്നും ദുബായിലേക്ക് കടലിനടിയിലൂടെ അതിവേഗ റയിൽപാത എന്ന ആശയത്തിന് വീണ്ടും ജീവൻവെക്കുന്നു. നേരത്തേ ഇത്തരം ഒരു ആശയം ഉയർന്നു വന്നിരുന്നെങ്കിലും പിന്നീട് അതുസംബന്ധിച്ച ചർച്ചകളിൽ പുരോഗതിയുണ്ടായിരുന്നില്ല. എന്നാൽ, യുഎഇ നാഷനൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് ആണ് ഇപ്പോൾ പദ്ധതി നടപ്പാക്കാനായി മുൻകൈ എടുക്കുന്നത്. മുംബൈ മുതൽ ദുബായ് വരെയുള്ള രണ്ടായിരം കിലോമീറ്റർ ദൂരം കടലിനടിയിലൂടെ റയിൽവെ ലൈൻ സ്ഥാപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. മണിക്കൂറിൽ 600 മുതൽ ആയിരം കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിൻ സർവീസാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ വിമാനത്തിൽ നാല് മണിക്കൂർ സമയം വേണ്ടുന്ന യാത്ര ഇതുവഴി രണ്ട് മണിക്കൂറിൽ പൂർത്തിയാക്കാനാകും. യാത്രക്കാരെ മാത്രമല്ല വെള്ളവും ഇന്ധനവുമെല്ലാം ഇത്തരത്തിൽ ഇരു രാജ്യങ്ങൾക്കും കൈമാറ്റം ചെയ്യാനും സാധിക്കും. ഒരേസമയം യാത്രയ്ക്കും ചരക്കുനീക്കത്തിനും ഉപകരിക്കുന്നതാണ് കടലിനടിയിലൂടെയുള്ള അതിവേഗ റയിൽപാത. ഇരുരാജ്യങ്ങൾക്ക് മാത്രമല്ല റെയിൽ കടന്നുപോകുന്ന തീരങ്ങളിലെ മറ്റു രാജ്യങ്ങൾക്കും പദ്ധതി ഗുണകരമാകുമെന്ന് നാഷനൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡിലെ ചീഫ് കൺസൽറ്റന്റ് അബ്ദുല്ല അൽ ഷെഹി സൂചിപ്പിച്ചു.
WE ONE KERALA -NM
Post a Comment