ഇന്ന് ഒരു വെറൈറ്റി മസാല ദോശ ഉണ്ടാക്കിയാലോ? ഇതാ ഒരു കിടിലന്‍ റെസിപി


ഒരു കിടിലന്‍ വെറൈറ്റി മസാല ദോശ ഉണ്ടാക്കിയാലോ? നല്ല രുചിയൂറും മൈസൂര്‍ മസാല ദോശ ഉണ്ടാക്കുന്നതിന്റെ കിടിലന്‍ റെസിപി.

ചേരുവകള്‍

ദോശ മാവ്
ഉപ്പ്

മസാലക്കുവേണ്ട സാധനങ്ങള്‍

ഉരുളക്കിഴങ്ങ് – 2 ഇടത്തരം വലുത്
പച്ചമുളക് – 2-3 എണ്ണം
സവാള – 2 ചെറുത്
കടുക് – 1/2 ടീ സ്പൂണ്‍
ഉഴുന്ന് – 1/2 ടീ സ്പൂണ്‍
മഞ്ഞള്‍പൊടി – 1/2 ടീ സ്പൂണ്‍
ഓയില്‍ – 1 ടേബിള്‍ സ്പൂണ്‍
മല്ലിയില
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ഉരുള കിഴങ്ങ് കുക്കെറില്‍ വേവിച്ചു പൊടിച്ചു വക്കുക. പാന്‍ അടുപ്പില്‍ വച്ചു എണ്ണ ഒഴിച്ച് ചൂടായ ശേഷം കടുക് പൊട്ടിച്ചു ഉഴുന്ന് ഇട്ടു ഗോള്‍ഡന്‍ നിറമാവുമ്പോള്‍ സവാള ചെറുതായി മുറിച്ചത്, പച്ചമുളകരിഞ്ഞത്, മഞ്ഞള്‍ ഇവ ചേര്‍ക്കുക. ഉള്ളി ഒന്ന് വാടി കഴിയുമ്പോള്‍ പൊടിച്ചു വച്ച കിഴങ്ങും ഉപ്പും ചേര്‍ത്തിളക്കുക. നന്നായി മിക്‌സ് ചെയ്തു മല്ലിയില ചേര്‍ത്ത് ഒന്നുകൂടി ഇളക്കി മസാല വാങ്ങി വക്കുക.

ഇനി ചമ്മന്തിയുണ്ടാക്കണം

ഗ്രീന്‍ ചമ്മന്തി

1) ചെറിയ ഉള്ളി – 5-6
2) പച്ചമുളക് – 3 എണ്ണം
3) തേങ്ങ – 3 ടേബിള്‍ സ്പൂണ്‍
4) മല്ലിയില – നേരത്തെ ഉള്ള ബാക്കി പകുതി
5) തൈര് – 2 ടേബിള്‍ സ്പൂണ്‍
6) ഇഞ്ചി – ഒരു കഷ്ണം
7) ഉപ്പ് – പാകത്തിന്
എല്ലാം കൂടി മിക്‌സിയില്‍ ചമ്മന്തി പരുവത്തില്‍ അരച്ചെടുക്കുക

റെഡ് ചമ്മന്തി

1) ചെറിയ ഉള്ളി – 5-6
2) വറ്റല്‍ മുളക് – 3 എണ്ണം
3) തേങ്ങ -4 ടേബിള്‍ സ്പൂണ്‍
4) ഉപ്പ് – പാകത്തിന്

എല്ലാം കൂടി മിക്‌സിയില്‍ ചമ്മന്തി പരുവത്തില്‍ അരച്ചെടുക്കുക

ഇനി ദോശയുണ്ടാകാന്‍ തുടങ്ങാം.

ദോശ പാത്രം അടുപ്പത്തു വച്ച് ചൂടായാല്‍ നെയ് തടവി ഒരു തവി മാവൊഴിച്ച് കനം കുറച്ച് പരത്തി വേവുമ്പോള്‍ ഒന്ന് തിരിച്ചിടുക.

ദോശയിലേക്ക് ഗ്രീന്‍, റെഡ് ചമ്മന്തി പുരട്ടുക.

അല്പം കഴിഞ്ഞു മസാല നടുവില്‍ വച്ച് മടക്കി മൊരിച്ചു മാറ്റുക

Post a Comment

Previous Post Next Post

AD01