യാത്രക്കിടെ കത്തിയുമായി വിമാനം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യു എസ് പൗരനെ സഹയാത്രക്കാരൻ വെടിവെച്ചുകൊന്നു. സെൻട്രൽ അമേരിക്കൻ രാജ്യമായ ബെലീസില്‍ ആണ് സംഭവം. ട്രോപ്പിക് എയറിന്റെ ചെറുവിമാനമാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്. കത്തി ആക്രമണത്തിൽ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തുടര്‍ന്നാണ് സഹയാത്രികൻ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് അക്രമിയെ വെടിവെച്ചത്. സാന്‍ പെഡ്രോയിലേക്ക് പോകുന്ന വിമാനത്തില്‍ പറക്കുന്നതിനിടെയാണ് സംഭവം. 49കാരനായ പ്രതി യാത്രക്കാരെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അക്രമി യു എസ് പൗരനായ അകിന്യേല സാവ ടെയ്ലര്‍ ആണെന്ന് തിരിച്ചറിഞ്ഞതായി ബെലീസ് പൊലീസ് കമ്മീഷണര്‍ ചെസ്റ്റര്‍ വില്യംസ് പറഞ്ഞു. ടെയ്ലറെ വെടിവച്ച യാത്രക്കാരനെ കമ്മീഷണര്‍ വില്യംസ് പ്രശംസിച്ചു. അദ്ദേഹം ഹീറോ ആണെന്നാണ് വിശേഷണം. ടെയ്ലറിന് വിമാനത്തിലേക്ക് കത്തി എങ്ങനെ കൊണ്ടുവരാന്‍ കഴിഞ്ഞുവെന്ന് വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ സഹായത്തിനായി ബെലീസിയന്‍ ഉദ്യോഗസ്ഥര്‍ യു എസ് എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.

إرسال تعليق