സിപിഐഎം പാർട്ടി കോൺഗ്രസിന് ഇന്ന് പതാക ഉയരും

 


സിപിഐഎം പാർട്ടി കോൺഗ്രസിന് ഇന്ന് പതാക ഉയരും. 800ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്‌ഘാടനം ചെയ്യും. പാർട്ടി കോൺഗ്രസിന് മുന്നോടിയായി പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മറ്റി യോഗങ്ങൾ ചേർന്നു. രാഷ്ട്രീയ പ്രമേയ റിപ്പോർട്ടും, രാഷ്ട്രീയ അവലോകന റിപ്പോർട്ടും പ്രകാശ് കാരാട്ട് അവതരിപ്പിക്കും. വെൺമണി രക്തസാക്ഷികളുടെ സ്മാരകകുടീരത്തിൽ നിന്ന് പാർട്ടി കേന്ദ്രകമ്മിറ്റിയംഗം യു വാസുകിയുടെ നേതൃത്വത്തിൽ കൊണ്ടുവരുന്ന പതാക നാളെ രാവിലെ കൺട്രോൾ കമീഷൻ ചെയർമാൻ എ കെ പത്മനാഭൻ ഏറ്റുവാങ്ങും. രാവിലെ എട്ടിന് ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തിൽ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും. പോളിറ്റ് ബ്യൂറയിലും, കേന്ദ്ര കമ്മറ്റിയിലും കൂടുതൽ വനിതാ പ്രതിനിധ്യം ഉണ്ടാകുമെന്നും ഭാവിയിൽ വനിതാ ജനറൽ സെക്രട്ടറി ഉണ്ടാകുമെന്നും പോളിറ്റ് ബ്യൂറോ അംഗം ബൃങ കാരാട്ട് പറഞ്ഞു. പ്രായപരിധിയുടെ കാര്യം പാർട്ടി ഭരണഘടനയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ബ്രിന്ദ കാരാട്ട് പറഞ്ഞു 10.30ന് കോടിയേരി ബാലകൃഷ്‌ണൻ സ്മാരക ഹാളിൽ പൊളിറ്റ്ബ്യൂറോ കോഓഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. 800ലധികം പ്രതിനിധികൾ ആണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അടക്കമുള്ളവർ ഉദ്‌ഘാടനത്തിൽ പങ്കെടുക്കും. ആറിന് നടക്കുന്ന പൊതുസമ്മേളനത്തോടെ പാർട്ടി കോൺഗ്രസിന് സമാപനമാകും. വാചാതി ജീവിക്കുന്ന രക്തസാക്ഷികളാണ് പൊതുസമ്മേളനത്തിന് മുന്നോടിയയുള്ള റാലി ഫ്ലാഗ് ഓഫ് ചെയ്യുന്നത്

WE ONE KERALA -NM 




https://chat.whatsapp.com/F0AinjHLjL41qsU7WH2e3k


*ചെറിയ ചിലവിൽ*

*വലിയ പരസ്യം*


_ചക്കരക്കൽ വാർത്തയിലൂടെ നിങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യം ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക_

*https://wa.me/919037416203*

Post a Comment

Previous Post Next Post

AD01

 


AD02