അഞ്ച് വർഷത്തിനുശേഷം ഒന്നാം തീയതി ശമ്പളം നൽകി KSRTC

                 

തിരുവനന്തപുരം: അഞ്ച് വർഷത്തിനുശേഷം ഒന്നാം തീയതി ശമ്പളം നൽകി KSRTC. 80 കോടി രൂപയാണ് ശമ്പളത്തിനായി വേണ്ടത്. 2020 ഡിസംബർ മാസത്തിനുശേഷം ആദ്യമായാണ് ഒന്നാം തീയതി ശമ്പളം കിട്ടുന്നത്. മാർച്ച് മാസത്തെ ശമ്പളമാണ് ഇന്ന് വിതരണം ചെയ്തത്. ആന്റണി രാജു ഗതാഗതമന്ത്രിയായിരുന്നതും, ബിജു പ്രഭാകർ കെഎസ്ആർടിസി എംഡിയുമായിരുന്ന സമയത്താണ് കിട്ടിക്കൊണ്ടിരുന്ന ശമ്പളം തന്നെ രണ്ട് ഗഡു ആയി ലഭിക്കാൻ തുടങ്ങിയത്. അതുതന്നെ പിന്നീട് വൈകി ലഭിക്കുകയായിരുന്നു. നിരവധി തവണ കെഎസ്ആർടിസി ജീവനക്കാരുടെ സമരവും പ്രതിഷേധവുമെല്ലാം ഇക്കാലയളവിൽ ഉണ്ടായിട്ടുണ്ട്

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02