മാലാ പാര്‍വതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി രഞ്ജിനിയും നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും. മാലാ പാര്‍വതി അവസരവാദിയാണെന്ന് രഞ്ജിനി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മാലാ പാര്‍വതിയോട് പുച്ഛം തോന്നുന്നുവെന്നും ഇതാണോ മാലാ പാര്‍വതിയുടെ സ്ത്രീ ശാക്തീകരണമെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. ലൈംഗികാതിക്രമങ്ങളെ ലളിതവത്ക്കരിച്ചുകൊണ്ടുള്ള മാലാ പാര്‍വതിയുടെ പരാമര്‍ശത്തിനെതിരായാണ് ഇരുവരും രംഗത്തെത്തിയത്. സ്ത്രീകള്‍ ജോലി ചെയ്യുമ്പൊ സ്ത്രീകളുടെ ഒരു പ്രത്യേകത വെച്ച് ആള്‍ക്കാര്‍ വന്ന് കൂടെ വരുമോ, കിടക്കുമോ, അവിടെ വരുമോ, ഇവിടെ വരുമോ എന്നെല്ലാം ചോദിക്കും. ഇത് മാനേജ് ചെയ്യാന്‍ പഠിക്കേണ്ടത് ഒരു സ്‌കില്ലാണ്.' എന്നായിരുന്നു മാലാ പാര്‍വതി പറഞ്ഞത്.
WE ONE KERALA -NM
Post a Comment