നിലമ്പൂര്‍: കക്കാടംപൊയിലിലെ റിസോര്‍ട്ടിലെ നീന്തല്‍കുളത്തില്‍ ഏഴു വയസുകാരന്‍ മുങ്ങിമരിച്ചു. കൂട്ടിലങ്ങാടി പഴമള്ളൂര്‍ മീനാര്‍കുഴിയില്‍ കവുംങ്ങുംതൊടി കെ ടി മുഹമ്മദാലിയുടെ മകന്‍ അഷ്മില്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം.വിനോദസഞ്ചാരത്തിനായി ബന്ധുക്കള്‍ക്കൊപ്പമെത്തിയതാണ് കുട്ടി. അബദ്ധത്തില്‍ നീന്തല്‍ക്കുളത്തില്‍ വീണതാണെന്നു കരുതുന്നു. ആദ്യം കൂടരഞ്ഞിയിലെ സ്വകാര്യആശുപത്രിയിലും തുടര്‍ന്ന് എട്ടുമണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. പക്ഷേ, ജീവന്‍ രക്ഷിക്കാനായില്ല
WE ONE KERALA -NM
Post a Comment