കണ്ണൂർ യൂണിവേഴ്സിറ്റി ചോദ്യപ്പേപ്പർ ചോർച്ച ;ചാൻസലർക്ക് കത്തയച്ച് കെ എസ് യു

 


കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പരീക്ഷ ചോദ്യപ്പേപ്പറുകൾ വിതരണത്തിൽ ഗുരുതരമായ വീഴ്ചയാണുണ്ടാവുന്നതെന്നും യൂണിവേഴ്സിറ്റിയുടെ മേൽ ചാൻസലറുടെ നിതാന്ത ജാഗ്രത നിരന്തരമുണ്ടാവണമെന്നു ആവശ്യപ്പെട്ട് ഗവർണ്ണർക്ക് കത്തയച്ച് കെ എസ് യു. കാസർഗോഡ് ഗ്രീൻവുഡ് ആർട്സ് & സയൻസ് കോളേജിലെ വിദ്യാർത്ഥികൾക്ക് പ്രിൻസിപ്പലിന്റെ അറിവോടെ തന്നെ വാട്സാപ്പിൽ ചോദ്യങ്ങൾ അയച്ചു കൊടുത്തതിൽ പ്രിൻസിപ്പലിനെ സസ്പെന്റ് ചെയ്തത് സ്വാഗതാർഹമാണെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ഇടപെടലിന്  ചാൻസലർ തന്നെ നേതൃത്വം കൊടുക്കണമെന്നും കത്തിൽ പറയുന്നു. മെയിൽ ചെയ്ത ചോദ്യങ്ങൾ സുരക്ഷിതത്വവും നിരീക്ഷണ ക്യാമറകളുടെ സാന്നിധ്യവുമുള്ള മുറിയിൽ നിന്ന് വേണം  പ്രിന്റ് എടുക്കേണ്ടതെന്നും മറ്റ് സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ഇത്തരം നടപടിക്രമങ്ങളിലേക്ക് കടക്കാവൂ വെന്നും കത്തിൽ പറയുന്നു. ചോദ്യപ്പേപ്പറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേർപ്പെടുന്ന കോളേജ് അധ്യാപകർക്കും ജീവനക്കാർക്കും കൃത്യമായ മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപീകരിക്കണമെന്നടക്കം ആവശ്യപ്പെട്ടുള്ള കത്താണ് കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ കേരള ഗവർണറും കണ്ണൂർ യൂണിവേഴ്സിറ്റി ചാൻസലർ കൂടിയായിട്ടുള്ള രാജേന്ദ്ര അർലേക്കർക്ക് അയച്ചത്.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02