വേനലിൽ ഞൊടിയിടയിൽ ഉള്ളം തണുപ്പിക്കാൻ ഒരു കിടിലൻ ഐറ്റം


വേനലിൽ ഉരുകിയൊലിക്കുകയാണ് കേരളം. വേനൽ ചൂടിൽ ഉള്ളം തണുപ്പിക്കാൻ ഒരു റീഫ്രഷിങ് സ്പെഷൽ ഡ്രിങ്ക് ആയാലോ? സിംപിളായി കുറഞ്ഞ സമയത്തിനുള്ളിൽ ഉള്ളം തണുപ്പിക്കുന്ന ഒരു സ്മൂതി ഇതാ

ആവശ്യമായ ചേരുവകൾ

  1. ബാർലി – കാൽ കപ്പ്
  2. ഗോതമ്പ് – കാൽകപ്പ്
  3. ഏലക്കപ്പൊടി – അര ടീസ്പൂൺ
  4. പഞ്ചസാര – ആവശ്യത്തിന്
  5. പാൽ – അര ലിറ്റർ
  6. വെള്ളം – അര ലിറ്റർ
  7. ഇളനീർ കാമ്പ് – അരക്കപ്പ്
  8. ഐസ് ക്യൂബ് – ആവശ‍്യത്തിന്
  9. ഡ്രൈ ഫ്രൂട്ട്സും നട്സും – അലങ്കരിക്കാൻ

തയാറാക്കുന്ന വിധം

  1. ബാർലിയും ഗോതമ്പും വൃത്തിയാക്കി കുതിർത്തു വെക്കുക. അൽപം വെള്ളമൊഴിച്ച് അരച്ച് പാലെടുത്തു മാറ്റി വെക്കാം.
  2. പാലും പഞ്ചസാരയും വെള്ളവും തിളച്ചുവരുമ്പോൾ അതിലേക്ക് ഈ പാൽ കൂട്ട് ഇളക്കി തിളപ്പിച്ച് ഏലക്കപ്പൊടി ചേർത്ത് മാറ്റി വെക്കാം.
  3. തണുത്ത ശേഷം ഇളനീർ കാമ്പും ഐസ് ക്യൂബുകളും ചേർത്തരച്ചു ഡ്രൈ ഫ്രൂട്ട്സും നട്ട്സും യോജിപ്പിച്ച് സെർവ് ചെയ്യാം.

Post a Comment

Previous Post Next Post

AD01