ശ്രീകണ്ഠാപുരം: ജനമനസ്സുകളിൽ കുടികൊള്ളുന്ന പൈശാചിക ചിന്താഗതികൾ വെടിഞ്ഞ് പരസ്പര സ്നേഹത്തോടെ ജീവിക്കാൻ വിശ്വാസ സമൂഹം തയാറാകണമെന്നും അതിനുള്ള അവസരമാണ് നോമ്പ് കാലമെന്നും ചെമ്പേരി ബസ്ലിക്ക റെക്ടർ റവ.ഡോ. ജോർജ്ജ് കാഞ്ഞിരക്കാട്ട് പറഞ്ഞു. ദൈവ വിശ്വാസവും പ്രാർത്ഥനയുമുള്ള കുടുംബങ്ങളിൽ പരസ്പര സ്നേഹവും സന്തോഷവും ഐശ്വര്യവും ഉണ്ടാകുന്നതാണന്നും തെറ്റായ പ്രവർത്തി ചെയ്യാൻ അവരുടെ മനസ്സ് അനുവദിക്കില്ലന്നും അദ്ദേഹം അറിയിച്ചു. ചെമ്പേരി ലൂർദ് മാതാ ബസ്ലിക്കയുടെ കീഴിലുള്ള വളയങ്കുണ്ട് കുരിശുപള്ളിയിലെ വിശ്വസ സമൂഹം നടത്തിയ കുരിശിൻ്റെ വഴിയുടെ ആശീർവ്വാദ കർമ്മം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു റവ. ഡോ.ജോർജ്ജ് കാഞ്ഞിരക്കാട്ട് .വളയംകുണ്ട് സെൻ്റ് തോമസ്സ് കുരിശുപള്ളിയിൽ നിന്നും ആരംഭിച്ച പ്രാർത്ഥന ഗാനങ്ങളോടുകൂടിയുള്ള പീഡാനുഭവ യാത്ര ചുണ്ടക്കുന്നിൽ സമാപിച്ചു. വൈദികരും സന്യസ്തരും നേതൃത്വo നൽകിയ കുരിശിൻ്റെ വഴിക്ക് നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
WE ONE KERALA -NM
Post a Comment