പാലക്കാട്: ട്രെയിനിൽ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ഒരുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി.മാതാപിതാക്കൾ അറിഞ്ഞത് തൃശൂർ എത്തിയപ്പോൾ. കുട്ടിയുമായി റെയിൽവേ സ്റ്റേഷന് പുറത്തിറങ്ങിയ പ്രതിയെ കണ്ട് സംശയം തോന്നിയ ഓട്ടോഡ്രൈവർമാരുടെ സമയോചിത ഇടപെടൽ രക്ഷയായി. ഒഡിഷ സ്വദേശികളായ മാനസ് -ഹമീസ ദമ്പതികളുടെ ഒരുവയസ്സുള്ള കുട്ടിയെ ആണ് ഇന്നലെ അർധരാത്രി തട്ടിക്കൊണ്ടുപോയത്. പ്രതിയായ തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി വെട്രിവേലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
WE ONE KERALA
Post a Comment