ഇരിക്കൂർ : നമ്മുടെ ഗ്രാമങ്ങളിൽ കലയും കായികമാമാങ്കവും യുവാക്കളുടെ ലഹരിയായി മാറിയാൽ നമ്മുടെ നാട് ഇന്ന് അഭിമുഖീകരിക്കുന്ന വലിയ തോതിലുള്ള ലഹരി ഭീഷണികൾ ഇല്ലാതാക്കുമെന്ന് അഡ്വ.സജീവ് ജോസഫ് എംഎൽഎ പറഞ്ഞു. കേരളത്തിൽ വർദ്ധിച്ചുവരുന്ന രാസ ലഹരിക്കെതിരെയും അക്രമങ്ങൾക്കെതിരെയും ജവഹർ ചാരിറ്റി ആൻഡ് കൾച്ചർ ഫോറത്തിന്റെയും കസ്തൂർബാ വനിതാ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ കുട്ടാവ് ജംഗ്ഷനിൽ നടത്തിയ ഗ്രാമോത്സവം സാംസ്‌കാരിക സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി ഫാത്തിമ മുഖ്യാതിഥിയായിരുന്നു. ചെയർമാൻ എം വി ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. സി വി ഫൈസൽ, മുഹ്സിൻ കാതിയോട്, അഡ്വ സി നിഖിൽ, സി വി എൻ യാസറ, ടി സി നസിയത്ത്, എം പി ശബ്നം, ഡി പി കെ ദാമോദരൻ, പി പി കൃഷ്ണൻ,ടി വി നിധീഷ്, പനമ്പ സതീശൻ, വി വി കുഞ്ഞിക്കൃഷ്ണൻ,കെ.വി പത്മനാഭൻ , ജിജേഷ് സി,ബിനു ജോയ്, വി സി ലളിത, പി ഷഫീന, പി സുപ്രിയ, വി സി രാജീവൻ,ടി.ജിജേഷ്, കെ പുരുഷോത്തമൻ, പ്രിയേഷ്, നിധിൻ മണി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെയും നാട്ടുകാരുടെയും നിരവധി കലാപരിപാടികൾ അരങ്ങേറി, താവം ഗ്രാമവേദി അവതരിപ്പിച്ച വടക്കൻ പെരുമ ഏറെ ശ്രദ്ധ നേടി
WE ONE KERALA -NM.
Post a Comment