ശ്രീകണ്ഠപുരം: ജീവകാരുണ്യ രംഗത്ത് സ്വാർത്ഥതയില്ലാതെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന് അഡ്വ.സജീവ് ജോസഫ് എം എൽ എ പ്രസ്താവിച്ചു. ചെങ്ങളായി നെല്ലൻ ഓഡിറ്റോറിയത്തിൽ നടന്ന തളിപ്പറമ്പ് സി എച്ച് സെൻ്റർ ഇരിക്കൂർ മണ്ഡലം തല കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി എച്ച് സെൻ്ററും പൂക്കോയ തങ്ങൾ ഹോസ്പിസും ഈ രംഗത്തെ അത്ഭുതമാണ്. മുസ്ലിം ലീഗിൻ്റെ പ്രവർത്തകർ പൊതുപ്രവർത്തന രംഗത്ത് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് പി ടി എ കോയ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റ് അഡ്വ.അബ്ദുൽ കരീം ചേലേരി മുഖ്യ പ്രഭാഷണം നടത്തി. സി എച്ച് സെൻ്റർ പ്രസിഡൻറ് അഡ്വ.എസ് മുഹമ്മദ് പദ്ധതി വിശദീകരണം നടത്തി. ഉമ്മർ നദ്വി തോട്ടീക്കൽ പ്രാർത്ഥനാ സദസ്സിന് നേതൃത്വം നൽകി. ടി എൻ എ ഖാദർ സ്വാഗതവും പി പി ഖാദർ നന്ദിയും പറഞ്ഞു.ഇബ്രാഹിം കുട്ടി തിരുവട്ടൂർ, വി എ റഹീം ,കെ സലാഹുദ്ദീൻ ,കെ പി ഹംസ , എ അഹമ്മദ് കുട്ടി ഹാജി ,ഇ എം നാസർ , യു പി അബ്ദുൾ റഹ്മാൻ , പി ടി മുഹമ്മദ് മാസ്റ്റർ , കെ എം പി മുഹമ്മദ് കുഞ്ഞി ,എം എ ഖലീലു റഹ്മാൻ, ഗഫൂർ ഹാജി കീത്തടത്ത്, കെ കെ എം നുച്ചിയാട്, അഡ്വ.ജാഫർ സാദിഖ് ,കലാം ഇരിക്കൂർ ,ടി പി ഫാത്തിമ , പി പി ഷാഹിദ ,ശാദുലി വളക്കൈ ,ശുക്കൂർ പരിയാരം ,എസ് ടു സിദ്ദീഖ് , അഷ്റഫ് ചുഴലി , എൻ പി സിദ്ദീഖ് , സി ഖാദർ ,ഒ വി ഹുസൈൻ ഹാജി ,സി പി മുഹമ്മദ് ദാവൂദ് , എം അസീസ് , വി പി മുഹമ്മദ് കുഞ്ഞി , വി പി അബ്ദുൽ ഖാദർ, ഒ എം മൻസൂർ പ്രസംഗിച്ചു. അഡ്വ.സജീവ് ജോസഫ് എം എൽ എ സി എച്ച് സെൻ്ററിന് തൻ്റെ ഒരു മാസത്തെ ശമ്പളം വാഗ്ദാനം ചെയ്തു. ചെങ്ങളായിയിൽ നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്
WE ONE KERALA -NM
Post a Comment