അക്കാമ്മ ചെറിയാൻ്റെ. പേരിൽ സാംസ്കാരിക സമുച്ചയം നിർമ്മിക്കുന്നതിന് ഇടുക്കി ആർച്ച് ഡാമിനോട് ചേർന്ന് 4 ഏക്കർ ഭൂമി അനുവദിക്കും. ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി കൈവശാവകാശം സേവന വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥ പ്രകാരം നിബന്ധനകളോടെ സാംസ്കാരിക വകുപ്പിന് കൈമാറും. പീരുമേട് വില്ലേജിൽ ഉൾപ്പെട്ട 4.31 ഏക്കർ സ്ഥലം സാംസ്കാരിക വകുപ്പിന് ഉപയോഗാനുമതി നൽകി നേരത്തെ ഉത്തരവായിരുന്നെങ്കിലും, സ്ഥലം അനുയോജ്യമല്ലെന്ന് കണ്ടെത്തിയതിനാൽ ഉത്തരവ് റദ്ദ് ചെയ്താണ് പുതിയ സ്ഥലം അനുവദിച്ചത്.
WE ONE KERALA -NM
إرسال تعليق