ചെങ്ങളായി ഗ്രാമപഞ്ചായത്ത് മെയ് 25 വരെ സംഘടിപ്പിക്കുന്ന ചെങ്ങളായി പൊലിമക്ക് തുടക്കമായി. ചെങ്ങളായി യുപി സ്കൂളിൽ ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡണ്ട് വിപി മോഹനൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് ജോയിൻ ഡയറക്ടർ അരുൺ ടി ജെ, വൈസ് പ്രസിഡണ്ട് കെഎം ശോഭന, പി പ്രകാശൻ രാജകുമാര്‍ ടി, ഷൈജു പി വി , വി .വി .കുഞ്ഞികൃഷ്ണൻ മാസ്റ്റർ,സേവി വി വി ,കെ എം പി മുഹമ്മദ് കുഞ്ഞി എന്നിവർ ആശംസ പ്രസംഗം നടത്തി. വിവിധ ഡിപ്പാർട്ട്മെന്റുകൾ ഒരുക്കിയ പ്രദർശനത്തിന്റെ ഉദ്ഘാടനവും ജില്ലാ കലക്ടറർ നിർവഹിച്ചു. ചെങ്ങളായി പൊലിമയുടെ ഭാഗമായി രാവിലെ മുതൽ അംഗൻവാടി കലോത്സവം കിളികൊഞ്ചൽ 2025 സംഘടിപ്പിച്ചു. ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസർ ബിന്ദു സിഎ കലോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് രാത്രി 7 മണിക്ക് മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റും നടന്നു.
WE ONE KERALA -NM
.jpg)




Post a Comment