പെട്രോൾ പമ്പുകളിൽ തിരക്ക് കൂട്ടണ്ട, ഇന്ധനം വാങ്ങിക്കൂട്ടേണ്ടതുമില്ല; ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് ഐഒസിഎൽ

 


മുബൈ: പെട്രോൾ പമ്പുകളിലും പാചക വാതക വിതരണ കേന്ദ്രങ്ങളിലും ആളുകൾ തിരക്ക് കൂട്ടേണ്ടതില്ലെന്നും പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടി സൂക്ഷിക്കേണ്ട ആവശ്യമില്ലെന്നും ജനങ്ങളെ ഓർമിപ്പിച്ച് ഇന്ത്യൻ ഓയിൽ കോർപറേഷൻ. രാജ്യത്ത് ഉടനീളം ആവശ്യത്തിന് ഇന്ധനം സ്റ്റോക്കുണ്ടെന്നും വിതരണ സംവിധാനം സാധരണ പോലെ സുഗമമായി പ്രവർത്തിക്കുകയാണെന്നും കമ്പനി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. തങ്ങളുടെ എല്ലാ ഔട്ട്ലെറ്റുകളിലും ആവശ്യത്തിന് ഇന്ധനം എപ്പോഴും ലഭ്യമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ആളുകൾ അനാവശ്യമായ തിരക്കു കൂട്ടരുത്. അത് ഇന്ധന വിതരണ ശൃംഖല സുഗമമായി പ്രവർത്തിക്കുന്നതിനും തടസമില്ലാതെ എല്ലാവർക്കും ഇന്ധനം എത്തിക്കുന്നതിനും കമ്പനിയെ സഹായിക്കുമെന്നും അറിയിപ്പിൽ പറയുന്നു.  പല സംസ്ഥാനങ്ങളിലും ആളുകൾ പെട്രോൾ പമ്പുകൾക്ക് മുന്നിൽ ക്യൂ നിന്ന് ഇന്ധനം വാങ്ങുന്നതിന്റെ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഈ അറിയിപ്പ്. 

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02