നിയന്ത്രണരേഖയിലെ പാക് വെടിവെപ്പ്; ജവാന് വീരമൃത്യു




നിയന്ത്രണരേഖയിലെ പാക് വെടിവെപ്പിൽ ജവാന് വീരമൃത്യു. ഇന്നലെ രാത്രിയിലെ ആക്രമണത്തിലാണ് ആന്ധ്രാപ്രദേശ് സ്വദേശി മുരളി നായിക് വീരമൃത്യു വരിച്ചത്. ശ്രീ സത്യസായ് ജില്ലയിൽ നിന്നുള്ള ജവാനാണ് മുരളി നായിക്. ലൈൻ ഓഫ് കണ്ടോളിൽ പാക്ക് ഷെല്ലിങിനിടെയാണ് വീരമൃത്യു. 2022ൽ അഗ്നിവീർ പദ്ധതിയിലൂടെയാണ് മുരളി ആർമിയിലെത്തിയത്. രണ്ട് ദിവസം മുൻപ് വരെ മഹാരാഷ്ട്രയിൽ ആയിരുന്നു. ഗവര്‍ണറും മുഖ്യമന്ത്രിയും വിവരം സ്ഥിരീകരിച്ചു. കുടുംബത്തെ വിവരം അറിയിച്ചു. ഭൗതിക ശരീരം നാളെ ഹൈദാബാദിൽ എത്തിക്കും. ആന്ധ്രയിലെ സത്യസായ് ജില്ലയിലെ ഗൊരാണ്ട്​ലയാണ് മുരളി നായികിന്‍റെ സ്വദേശം. ഓപ്പറേഷൻ സിന്ദൂറിന് ശേഷം നിയന്ത്രണരേഖയിൽ പാകിസ്താൻ വെടിവെപ്പ് നടത്തുകയായിരുന്നു. ബുധനാഴ്ച പൂഞ്ച് സെക്ടറിലും സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു. ലാന്‍സ് നായിക് ദിനേശ് കുമാര്‍ ശര്‍മയാണ് വീരമൃത്യു വരിച്ചത്.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02