ചൂരമീൻ കറി കഴിച്ചതിന് പിന്നാലെ ഛർദി; കൊല്ലത്ത് ബാങ്ക് ജീവനക്കാരി മരിച്ചു, ഭർത്താവും മകനും ചികിത്സയിൽ


മീൻ കറി കഴിച്ചതിനു പിന്നാലെ ഛർദിയെ തുടർന്ന് സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു. കൊല്ലം കാവനാട് മണിയത്ത് മുക്ക് മുള്ളിക്കാട്ടിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ (45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണു സംഭവം. കഴിഞ്ഞ ദിവസം വാങ്ങിയ ചൂരമീൻ കറിവച്ചു കഴിച്ചതിനെത്തുടർന്ന് ആണ് ഛർദി അനുഭവപ്പെട്ടത്. ദീപ്തിപ്രഭയുടെ ഭർത്താവും മകനും ആശുപത്രിയിൽ ചികിത്സയിലാണ്. ശ്യാംകുമാറിനും മകൻ അർജുൻ ശ്യാമിനും ഇന്നലെ രാവിലെ മുതൽ ഛർദി ആരംഭിച്ചിരുന്നു. എന്നാൽ, ദീപ്തിപ്രഭ പതിവു പോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കിൽ ജോലിക്കു പോയി. തുടർന്ന് വൈകിട്ടു ഭർത്താവ് എത്തി ഇവരെ കൂട്ടിക്കൊണ്ടു തിരികെ വീട്ടിൽ വന്നയുടനെ ദീപ്തിപ്രഭയും ഛർദിച്ചു കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർക്ക് ഭക്ഷ്യ വിഷബാധയേറ്റെന്നാണ് സംശയിക്കുന്നത്.



Post a Comment

Previous Post Next Post

AD01