വേടനെതിരെയുള്ള അധിക്ഷേപം: വർഗീയ വിഷപാമ്പിൻ്റെ വായിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കേണ്ട; ശശികലക്കെതിരെ പോലീസ് കേസെടുക്കണം; പി ജയരാജൻ


വേടനെതിരെയുള്ള കെ പി ശശികലയുടെ അധിക്ഷേപത്തെ ശക്തമായി വിമർശിച്ച് പി ജയരാജൻ. വർഗീയ വിഷപാമ്പിൻ്റെ വായിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കേണ്ടെന്നും ശശികലക്കെതിരെ പോലീസ് കേസെടുക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വേടനെതിരായത് ജാതിയമായ അധിക്ഷേപമാണ്. സംഘപരിവാർ പട്ടികജാതിക്കെതിരെ അധിക്ഷേപിക്കുകയാണ്. പട്ടികജാതിക്കാരെ ഉപയോഗിച്ച് വംശഹത്യ നടത്തുകയാണ് സംഘപരിവാർ ചെയ്യുന്നത്. ഹിന്ദുത്വ വർഗീയത പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളെ മനുഷ്യരായി പരിഗണിക്കുന്നില്ലെന്നും പട്ടികജാതിക്കാരോട് സംഘപരിവാർ സ്വീകരിക്കുന്ന നിലപാട് തിരിച്ചറിയേണ്ടതുണ്ട്. അദ്ദേഹം പ്രതികരിച്ചു.



Post a Comment

Previous Post Next Post

AD01