ഓപ്പറേഷൻ സിന്ദൂർ: ‘സൈന്യത്തിന് സല്യൂട്ട്’; എല്ലാത്തരം ഭീകരവാദത്തിനെതിരെയും ഇന്ത്യ ഐക്യത്തോടെ നിലകൊള്ളും: പ്രധാനമന്ത്രി



ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരതക്കെതിരെ രാജ്യം നേടിയ വിജയത്തിൽ സൈന്യത്തിനും ഇന്റലിജൻസിനും നന്ദി പറഞ്ഞ് പ്രധാനമന്ത്രി. സേനകൾക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി മോദി ഭീകരതെക്കെതിരായ പോരാട്ടത്തിൽ സേനകൾ അസാമാന്യ ധൈര്യവും, പ്രകടനവും കാഴ്ച വച്ചുവെന്നും പ്രശംസിച്ചു. സൈനിക നടപടിയുടെ വിജയം രാജ്യത്തെ വനിതകൾക്ക് സമർപ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, വെടിനിർത്തൽ പ്രഖ്യാപനത്തിൽ ട്രംപിൻ്റെ ഇടപെടലിലും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരായ സൈബർ ആക്രമണത്തിലും പ്രധാനമന്ത്രി മോദി മൗനം പാലിച്ചു. എല്ലാത്തരം ഭീകരവാദത്തിനെതിരെയും ഇന്ത്യ ഐക്യത്തോടെ നിലകൊള്ളും. കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ നമ്മുടെ  തെളിയിച്ചതായി മോദി പറഞ്ഞു. പഹല്ഗാമിലേത് സമാനതകളില്ലാത്ത ക്രൂരതയായിരുന്നു. രാജ്യം ആഗ്രഹിച്ചത് പോലെ ഭീകരരെ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി, പാകിസ്ഥാനുമായി എന്തെങ്കിലും ചർച്ച നടന്നാൽ അത് പാക് അധീന കശ്‌മീരുമായി ബന്ധപ്പെട്ട് മാത്രമായിരിക്കും എന്നും വ്യക്തമാക്കി. ഭീകരവാദികൾക്കെതിരെ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു. നൂറിലധികം ഭീകരവാദികളെ വധിച്ചു. പാകിസ്ഥാനിലെ ഭീകരവാദികളുടെ ആസ്ഥാനം തന്നെ തകർത്തു. ബവൽപൂരിലും, മുരിട്കെയിലും ആഗോള തീവ്രവാദ കേന്ദ്രങ്ങളായിരുന്നു. ആ കേന്ദ്രങ്ങൾ നശിപ്പിച്ചതിലൂടെ ഭീകരതയുടെ യൂണിവേഴ്സിറ്റികളാണ് ഇല്ലാതായതെന്നും പ്രധാനമന്ത്രി പറഞ്ഞു. യുദ്ധത്തിനായി അതിർത്തിയിൽ പാകിസ്ഥാൻ കോപ്പുകൂട്ടി. എന്നാൽ ഇന്ത്യ കൃത്യമായ ഇടപെടൽ നടത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 3 ദിവസത്തിനുള്ളിൽ തന്നെ ഇന്ത്യയുടെ സൈനിക ശക്തി പാകിസ്ഥാൻ മനസിലാക്കി. പാകിസ്ഥാൻ നമ്മുടെ അതിർത്തി ലക്ഷ്യമിട്ടപ്പോൾ ഇന്ത്യൻ സേന അവരുടെ ഹൃദയത്തിലേക്കു ആക്രമണം നടത്തി. ഒടുവിൽ സമാധാനത്തിനായി പാകിസ്ഥാന്റെ സേന ഇന്ത്യയെ സമീപിച്ചു. വരുന്ന ദിവസങ്ങളിലും കൃത്യമായ നിരീക്ഷണം ഇന്ത്യൻ സൈന്യം നടത്തുമെന്നും എല്ലാ സേനവിഭാഗങ്ങളും ജാഗ്രതയിലാണെന്നും അദ്ദേഹം പറഞ്ഞു.

WE ONE KERALA -NM 




https://chat.whatsapp.com/F0AinjHLjL41qsU7WH2e3k


*ചെറിയ ചിലവിൽ*

*വലിയ പരസ്യം*


_ചക്കരക്കൽ വാർത്തയിലൂടെ നിങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യം ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക_

*https://wa.me/919037416203*

Post a Comment

Previous Post Next Post

AD01