കോഴിക്കോട്: നിർമാണമേഖലയ്ക്ക് തിരിച്ചടിയായി സിമൻ്റ്, കമ്പി വില കുതിക്കുന്നു. പ്രമുഖ കമ്പനികളുടെ സിമന്റ് വില ചാക്കിന് 390 രൂപയായി. ഏപ്രിലിൽ 330 രൂപയായിരുന്നു. ഒരാഴ്ചക്കിടെ 40 രൂപ വർധിച്ചു.ടിഎംടി കമ്പികൾക്ക് കിലോഗ്രാമിന് രണ്ടുരൂപ വർധിച്ചു. വിൽപ്പനയിൽ മുൻപന്തിയിലുള്ള ടിഎംടി കമ്പികൾക്ക് രണ്ടാഴ്ചമുമ്പ് കിലോക്ക് 68.50 രൂപയായിരുന്നത് 70.50 ആയി. പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്‌സിന്റെ സിമന്റിന് വിലക്കുറവുണ്ട്.
WE ONE KERALA -NM
Post a Comment