കൊച്ചി മട്ടാഞ്ചേരിയിൽ മൂന്ന് കുട്ടികളെ കാണാതായതായി പരാതി. സഹോദരങ്ങളായ രണ്ട് പേരടക്കം മൂന്ന് കുട്ടികളെ കാണാതായതായത്.ഫോർട്ട് കൊച്ചി ചെറളായിക്കടവിലെ മുഹമ്മദ് അഫ്രീദ്, ഹാഫിസ്, ആദിൽ എന്നിവരെയാണ് കാണാതായത്. രണ്ട് പേർ പത്താം ക്ലാസിലും ഒരാൾ ഏഴാം ക്ലാസിമാണ് പഠിക്കുന്നത്. ഇന്ന് രാവിലെ 11 മണി മുതൽ ഫോർട്ട്കൊച്ചി ലാസർ മാർക്കറ്റിന് സമീപത്തു നിന്നാണ് ഇവരെ കാണാതായത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 3000 രൂപയും കാണാതായി . വിദ്യാർത്ഥികൾ ട്രെയിനിൽ കയറി പോയതായാണ് സംശയിക്കുന്നത്. സംഭവത്തിൽ ഫോർട്ട്കൊച്ചി പൊലീസ് അന്വേഷണം തുടരുകയാണ്. വിവരം ലഭിക്കുന്നവർ 9947458512, 8281851512 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
WE ONE KERALA -NM
Post a Comment