മുംബൈ: അടുത്തമാസം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഈ മാസം അവസാനം ഇന്ത്യ എ ടീം നടത്തുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള എ ടീമിന്‍റെ കാര്യത്തില്‍ ഏകദേശ ധാരണയായതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെ ഈ ആഴ്ച അവസാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയാണ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള 14 അംഗ ഇന്ത്യ എ ടീമിന്‍റെ കാര്യത്തില്‍ ഏകദേശ ധാരണയിലെത്തിയത്. മെയ് 30ന് ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ആണ് ഇന്ത്യ എയുടെ ആദ്യമത്സരം. ഐപിഎല്‍ മത്സരങ്ങള്‍ പുനര്‍ക്രമീകരിച്ചതോടെ ടീം സെലക്ഷന്‍റെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീം അംഗങ്ങളായ യശസ്വി ജയ്സ്വാൾ, ഇഷാന്‍ കിഷന്‍ എന്നിവര്‍ എ ടീമിന്‍റെ ഭാഗമായി ഇംഗ്ലണ്ടിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ ടെസ്റ്റ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറാകുമെന്ന് കരുതുന്ന വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലും എ ടീമിന്‍റെ ഭാഗമായി ഇംഗ്ലണ്ടിലേക്ക് പോകുമെന്നാണ് കരുതുന്നത്. മൂന്ന് പേരും 30 ന് ആരംഭിക്കുന്ന ആദ്യ അനൗദ്യോഗി ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാളി താരം സഞ്ജു സാംസണെ നേരത്തെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഐപിഎല്ലിനിടെ പരിക്കേറ്റതിനാല്‍ പരിഗണിക്കാന്‍ സാധ്യതയില്ല. ആഭ്യന്തര ക്രിക്കറ്റിലും ഐപില്ലിലും തിളങ്ങിയ പേസര്‍ ഷാര്‍ദ്ദുല്‍ താക്കൂറാണ് എ ടീമില്‍ ഇടം ഉറപ്പിച്ച മറ്റൊരു താരം. ഇവര്‍ക്ക് പുറമെ അഭിമന്യു ഈശ്വരൻ, ഹൈദരാബാദ് ഓള്‍ റൗണ്ടര്‍ നിതീഷ് റെഡ്ഡി, പേസര്‍ അന്‍ഷു കാംബോജ് എന്നിവരും എ ടീമിലുണ്ടാകും. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസിന്‍റെ മലയാളി താരം കരുണ്‍ നായരും പേസര്‍ മുകേഷ് കുമാറും എ ടീമിന്‍റെ ഭാഗമാകുമെങ്കിലും ഡല്‍ഹി പ്ലേ ഓഫിലെത്തിയാല്‍ ഇരുവര്‍ക്കും ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ആദ്യ മത്സരം നഷ്ടമാകും.

Post a Comment