വളപട്ടണം പാലത്തിൽ വാഹനമിടിച്ച് പരിക്കേറ്റ് യുവാവിന് ദാരുണാന്ത്യം

 


കണ്ണൂർ: വളപട്ടണം പാലത്തിൽ വാഹനമിടിച്ച് പരിക്കേറ്റ് യുവാവിന് ദാരുണാന്ത്യം.പാപ്പിനിശേരി ഈന്തോട് ഐശ്വര്യ നിവാസിലെ അഷിൻ (22) ആണ് മരണപ്പെട്ടത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. ഈന്തോട് വായനശാലക്ക് സമീപത്തെ കെ പവിത്രന്റെയും ഉഷ ടി യുടെയും മകനാണ്. കണ്ണൂരിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം. അഷിനെ ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു. സഹോദരി: ഐശ്വര്യ.

WE ONE KERALA -NM 





Post a Comment

Previous Post Next Post

AD01