കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന് കോട്ടയത്ത് ‘അരങ്ങ്’ ഉണര്‍ന്നു; മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു

 



കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന് കോട്ടയത്ത് ‘അരങ്ങ്’ ഉണര്‍ന്നു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന അരങ്ങ്- 2025 മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുള്ള സ്ത്രീകളുടെ പങ്കാളിത്തമാണ് കലോത്സവത്തിനുള്ളത്. ആറാമത് സംസ്ഥാന കലോത്സവം ‘അരങ്ങ്-2025’ കോട്ടയം അതിരമ്പുഴയിലാണ് തിരിതെളിഞ്ഞത്. 14 വേദികളിലായി 49 ഇനങ്ങളില്‍ മത്സരം. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 3500-ലേറെ മത്സരാര്‍ഥികള്‍ അരങ്ങില്‍ മാറ്റുരയ്ക്കും. മേളയുടെ ഉദ്ഘാടനം സ്ഥലം എം എല്‍ എ കൂടിയായ മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു.ലഹരി പോലുള്ള അധമ സംസ്‌കാരത്തിനെതിരേ പോരാടാന്‍ സ്ത്രീകളേപ്പോലെ മറ്റാര്‍ക്കും കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. പങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും സംസ്ഥാനം ശ്രദ്ധിക്കുന്ന ഒന്നായി കുടുംബശ്രീ കലോത്സവം മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യ ദിനത്തിലെ മത്സരം പൂര്‍ത്തിയായപ്പോള്‍ കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനത്തും കാസര്‍ഗോഡ് ജില്ല രണ്ടാം സ്ഥാനത്തും തുടരുകയാണ്.

WE ONE KERALA -NM 



Post a Comment

0 Comments