കുപ്രസിദ്ധ മോഷ്ടാവ് തുരപ്പൻ സന്തോഷ്‌ ഇരിട്ടി മുഴക്കുന്ന് എത്തിയതായി സൂചന

 



തുരപ്പൻ സന്തോഷ്‌ എന്ന കുപ്രസിദ്ധ മോഷ്ടാവ് ഇരിട്ടി മുഴക്കുന്ന് എത്തിയതായി സൂൂചന. ഇയാളുടെ ലാസ്റ്റ് ടവർ ലൊക്കേഷൻ മുഴക്കുന്ന് ആണ് . അതിനുനശേഷം ഫോൺ സ്വിച്ച്ഓഫ് ആണ് . ബുധനാഴ്ച ഉച്ചയോടെ മുഴക്കുന്ന് ഭാഗത്ത് തൊരപ്പൻ സന്തോഷിനെ കണ്ടതായാണ് പോലീസിന് വിവരം ലഭിച്ചത്. വെള്ളർവള്ളി നരസിംഹ മൂർത്തി ക്ഷേത്രത്തിലടക്കം നിരവധി സ്ഥലങ്ങളിൽ മോഷണം നടത്തിയിട്ടുള്ള സന്തോഷ് ജാമ്യത്തിൽ ഇറങ്ങിയതാണ്.ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം. ഇയാളെ തിരിച്ചറിയുന്നവർ അടിയന്തരമായി മുഴക്കുന്ന് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക. ഫോൺ: 0490 2458200.



Post a Comment

0 Comments