പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ കൊറിയന്‍ യുവതിക്കായി പോലീസ് അന്വേഷണം. വ്ലോഗറായ യുവതിയുടെ വിശദാംശങ്ങള്‍ തേടി പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്തയച്ചിട്ടുണ്ട്. യുവതി പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം എത്തിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഏപ്രില്‍ പത്തിനാണ് സംഭവം നടന്നത്. പത്മനാഭ സ്വാമി ക്ഷേത്രത്തിനു മുകളിലെ നിരോധിത മേഖലയില്‍ ഡ്രോണ്‍ പറത്തിയത് അധികൃതരുടെയും പൊലീസിന്റെയും ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ കൊറിയൻ വ്ലോഗറായ യുവതി യുവതിയാണ് ഡ്രോണ്‍ പറത്തിയതെന്ന് പൊലീസ് കണ്ടെത്തി. തുടർന്നാണ് യുവതി ഇപ്പോള്‍ എവിടെയാണെന്ന് കണ്ടെത്തുന്നതിനായി പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിനു കത്തയച്ചത്. യുവതി ഇന്ത്യ വിട്ടിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. എന്ത് ഉദ്ദേശ്യത്തോടെയാണ് ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Post a Comment