ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു


കൊച്ചി: കേരള ഫി ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാലയുടെ (KUFOS) സ്ഥാപക വൈസ് ചാൻസലറും പ്രമുഖ ഫിഷറീസ് ശാസ്ത്രജ്ഞനുമായ ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് (71) അന്തരിച്ചു. സംസ്കാരം ഞായറാഴ്‌ച വൈകിട്ട് നാലിന് നെട്ടൂരിലെ വസതിയായ ജയം ഹൗസിൽ നടക്കും. നെതർലൻഡ്‌സിലെ വാഗനിംഗൻ സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തിയ അദ്ദേഹം CUSAT സ്‌കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിൽ ഡയറക്ടറും പ്രൊഫസറുമായി സേവനമനുഷ്‌ഠിച്ചു. ഉത്തർപ്രദേശിലെ ശ്രീ വെങ്കിടേശ്വര സർവകലാശാല വൈസ് ചാൻസലറായും പ്രവർത്തിച്ചു. കേരള ഫിഷറീസ് മന്ത്രിയുടെ ഉപദേഷ്ടാവ്, MPEDAയുടെ രാജീവ് ഗാന്ധി സെൻറർ ഫോർ അക്വാകൾച്ചർ ശാസ്ത്ര ഉപദേശക സമിതി ചെയർമാൻ, ചെന്നൈയിലെ ICAR-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രാക്കിഷ്‌വാട്ടർ അക്വാകൾച്ചർ ഗവേഷണ ഉപദേശക സമിതി ചെയർമാൻ, കേരള തീരദേശ പരിപാലന അതോറിറ്റി അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഡോ. ജയശ്രീ മധു. മക്കൾ: രാകേഷ് എം. കുറുപ്പ്, ഡോ. രേഷ്‌മ രാജീവ്. മരുമകൾ: ജയലക്ഷ്‌മി എസ്. മരുമകൻ: ഡോ. ആർ. രാജീവ്.



Post a Comment

0 Comments