ഇങ്ങനെ കൂട്ടിയാല്‍ എങ്ങനാ മുതലാളി! ബെൻസ് കാറുകള്‍ വാങ്ങാൻ ഇനി കാശുകൂടുതല്‍ വേണം


ലക്ഷ്വറിയെന്ന് കേള്‍ക്കുമ്പോള്‍ വാഹനപ്രേമികളുടെ മനസ്സില്‍ ആദ്യമെത്തുന്ന പേരാണ് ബെൻസ്. ലക്ഷ്വറിയസ് കാ‍ഴ്ചയിലും സ്പെക്സിലും നിരത്തുകളിലെ പ്രകടനത്തിലുമൊക്കെ ബെൻസിനെ കവച്ചുവെക്കുക എന്നത് മറ്റ് വാഹന നിര്‍മാതാക്കള്‍ക്ക് ഒരു ഹെര്‍ക്കുലിയൻ ടാസ്കാണ്. എന്നാല്‍ ബെൻസെന്ന് കേള്‍ക്കുമ്പോള്‍ കണ്ണുതള്ളുന്നവരുമുണ്ട്. അത് മറ്റൊന്നും ചിന്തിച്ചിട്ടല്ല, മോഡലുകളുടെ വിലയെപ്പറ്റി ഓര്‍ത്തിട്ടാകും. എന്നാല്‍ ഇനി ഒന്നൂടി ഞെട്ടിക്കോ എന്നാണ് ഉപയോക്താക്കളോട് ബെൻസിനിപ്പോള്‍ പറയാനു‍ള്ളത്. സംഭവം എന്താണെന്നല്ലേ.? സിമ്പി‍ള്‍, ബെൻസ് കാറുകളുടെ എല്ലാം വില കുത്തനെ അങ്ങ് കൂട്ടി.

തങ്ങളുടെ മുഴുവൻ മോഡൽ ശ്രേണിയിലും വിലവർദ്ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ. രണ്ട് ഘട്ടങ്ങളായിട്ടാണ് ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്. ആദ്യ വർദ്ധനവ് ജൂൺ 1 മുതലാണ് പ്രാബല്യത്തില്‍ വരുക. സി-ക്ലാസ്, ഇ-ക്ലാസ്, ജിഎൽസി, ജിഎൽഇ, ജിഎൽഎസ്, ഇക്യുഎസ്, മെയ്ബാക്ക് എസ്-ക്ലാസ് എന്നിവയുടെ തെരഞ്ഞെടുത്ത വകഭേദങ്ങൾക്കായിരിക്കും ഇത്.

രണ്ടാം ഘട്ടത്തില്‍ സെപ്റ്റംബർ 1 മുതൽ എല്ലാ മെഴ്‌സിഡസ്-ബെൻസ് മോഡലുകൾക്കും 1.5 ശതമാനം വരെ മറ്റൊരു വർധനവ് ഈടാക്കും. മൂന്നാം ഘട്ടമായി സെപ്റ്റംബർ 1 മുതൽ എല്ലാ മെഴ്‌സിഡസ്-ബെൻസ് മോഡലുകൾക്കും 1.5 ശതമാനം വരെ മറ്റൊരു വർധനവ് ഈടാക്കും ജൂൺ 1 മുതൽ മെഴ്‌സിഡസ്-ബെൻസ് ജിഎൽഎസ്, ജിഎൽസി, ഇ-ക്ലാസ്, സി-ക്ലാസ്, അടക്കമുള്ള കാറുകളുടെ വില വർധിപ്പിക്കും എന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ നാല് മാസത്തിനിടെ യൂറോയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ രൂപയുടെ ഫോറെക്സ് മൂല്യത്തിൽ ഏകദേശം 10 ശതമാനം ഇടിവുണ്ടായതാണ് ഏറ്റവും പുതിയ വില വർധനവിന് കാരണമെന്നാണ് മെഴ്‌സിഡസ്-ബെൻസ് പറയുന്നത്.സികെഡി (കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗൺ) മോഡൽ അസംബ്ലിക്കുള്ള ഘടകങ്ങളുടെ ഇറക്കുമതി ചെലവ് വർദ്ധിപ്പിച്ചിട്ടുണ്ടെന്നതും കമ്പനി പറയുന്നുണ്ട്.

വിലയിലെ മാറ്റം (മോഡല്‍- പുതിയ വില- പ‍ഴയ വില)

C-Class C 200- 60.3 ലക്ഷം- 59.4 ലക്ഷം
GLC 300 4MATIC– 78.3 ലക്ഷം- 76.8 ലക്ഷം
E-Class E 200- 81.5 ലക്ഷം- 79.5 ലക്ഷം
GLE 300d 4MATIC AMG Line- 101.5ലക്ഷം- 99 ലക്ഷം
EQS SUV 450 4MATIC– 131 ലക്ഷം- 128 ലക്ഷം
GLS 450 4MATIC– 137 ലക്ഷം- 133.9 ലക്ഷം
Maybach S-Class S 680– 360ലക്ഷം- 347.8 ലക്ഷം.



Post a Comment

Previous Post Next Post

AD01