അഞ്ചുവർഷം കൊണ്ട് ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് കേന്ദ്രസർക്കാർ പുറത്താക്കിയത് 1.76 കോടി കുടുംബങ്ങളെ. പദ്ധതിക്കുള്ള ബജറ്റ് വിഹിതം ഘട്ടം ഘട്ടമായി വെട്ടിക്കുറച്ചാണ് ഇത്രയുമധികം ആളുകളെ പുറത്താക്കിയത്. 2020 21 സാമ്പത്തിക വർഷം 1.10 ലക്ഷം കോടി രൂപ പദ്ധതിക്ക് അനുവദിച്ചപ്പോൾ 7.55 കോടി കുടുംബങ്ങൾ ഗുണഭോക്താക്കൾ ആയിരുന്നു. എന്നാൽ 2024-25 പദ്ധതിക്ക് അനുവദിച്ചത് 85680 കോടി രൂപ മാത്രം.
ബജറ്റ് വിഹിതത്തിൽ 25000 കോടി രൂപ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതോടെയാണ് 1. 7 6 കോടി കുടുംബങ്ങൾ പദ്ധതിയിൽ നിന്ന് പുറത്തായത്. അഞ്ചുവർഷംകൊണ്ട് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള ബജറ്റ് വിഹിതം ഘട്ടം ഘട്ടമായി കേന്ദ്രസർക്കാർ കുറച്ചു. 2020 -21 സാമ്പത്തിക വർഷം 1.10 ലക്ഷം കോടി രൂപ പദ്ധതിക്ക് അനുവദിച്ചപ്പോൾ 7.55 കോടി കുടുംബങ്ങൾ ഗുണഭോക്താക്കൾ ആയിരുന്നു. എന്നാൽ 2024 -25 ൽ പദ്ധതിക്ക് അനുവദിച്ചത് 85680 കോടി രൂപ മാത്രം. ഇതോടെ പദ്ധതിയുടെ ഗുണഭോക്താക്കൾ 5.79 കോടി കുടുംബങ്ങളായി ചുരുങ്ങി. നിലവിൽ നൂറു തൊഴിൽ ദിനമാണ് പ്രതിവർഷം ലഭിക്കുക, ഇത് 200 ആയി വർധിപ്പിക്കണമെന്നും തൊഴിലുറപ്പ് വേദന 600 രൂപയിലേക്ക് ഉയർത്തണമെന്നുമാണ് ട്രേഡ് യൂണിയനുകളും പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെടുന്നത്. അടുത്ത അഞ്ചുവർഷക്കാലത്തേക്ക് പദ്ധതിവിഹിതത്തിൽ വർദ്ധനവ് വരുത്തണമെന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങളും നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. ഇതിന് ബജറ്റ് വിഹിതത്തിൽ ഗണ്യമായ വർദ്ധന ആവശ്യമാണ്.. ധനമന്ത്രാലയത്തിന് കീഴിലുള്ള എക്സ്പെൻഡീച്ചർ ഫിനാൻസ് കമ്മിറ്റിയോട് 5.23 ലക്ഷം കോടി രൂപ അനുവദിക്കണമെന്ന് ഗ്രാമ വികസന മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. 2020- 25 കാലത്ത് 4.69 ലക്ഷം കോടി രൂപ മാത്രമാണ് അനുവദിച്ചിരുന്നത്. ഇതിൽ നിന്ന് 12% ത്തിന്റെ വർദ്ധനവാണ് ആവശ്യപ്പെടുന്നതെങ്കിലും ഇതുവരെയും അംഗീകരിച്ചിട്ടില്ല.
Post a Comment