വൈപ്പിന്‍ ഞാറയ്ക്കല്‍ വളപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങി കാണാതായ വിദേശ വിദ്യാര്‍ഥികള്‍ക്കായി തിരച്ചില്‍ തുടരുന്നു

  



വെപ്പിൽ ഞാറയ്ക്കല്‍ വളപ്പ് ബീച്ചില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ രണ്ടു വിദേശ വിദ്യാര്‍ഥികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. യമന്‍ പൗരന്മാരായ ജുബ്രാന്‍,അബ്ദുല്‍ സലാം എന്നിവരെയാണ് ഇന്നലെ ഉച്ചയ്ക്കുശേഷം കടലില്‍ കാണാതായത്.9 പേരടങ്ങുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇരുവരും. കോസ്റ്റല്‍ പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേവിയുടെയും നേതൃത്വത്തിലാണ് കടലില്‍ തിരച്ചില്‍ നടത്തുന്നത്.ഫിഷറീസ് ബോട്ടും പരിശോധന നടത്തുന്നുണ്ട്.കാണാതായവര്‍ കോയമ്പത്തൂര്‍ കെ പി എം നഗറിലെ രത്തിനം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ഥികളാണ്.

WE ONE KERALA -NM 



വൈപ്പിന്‍ 

Post a Comment

Previous Post Next Post

AD01