45ാം കണ്ണൂർ ജില്ലാ സമ്മേളനവും വിരമിച്ചവർക്കുള്ള യാത്രയയപ്പും


കണ്ണൂർ: കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ 45ാം കണ്ണൂർ ജില്ലാ സമ്മേളനവും വിരമിച്ചവർക്കുള്ള യാത്രയയപ്പും കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ രാജേഷ് അധ്യക്ഷനായി. സംസ്ഥാന പ്രസിഡണ്ട് ടി സജുകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജന. സെക്രട്ടറി കെ സന്തോഷ് കുമാർ , ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സതീഷ്കുമാർ പി കെ, അസി.എക്സൈസ് കമ്മീഷണർ സജിത്ത്കുമാർ പി , വിവിധ സംഘടനാ നേതാക്കളായ പി ആർ സ്മിത, ഇ പി അബ്ദുള്ള, സന്ദീപ്കുമാർ വി വി, ബൈജു കെ കെ, എം എ കെ ഫൈസൽ, വി ഡി പ്രസാദ്, എം ബി സുരേഷ് ബാബു, ഷാജി വി വി, നെൽസൺ ടി തോമസ്, ജസ്ന ജോസഫ് എന്നിവർ സംസാരിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന നിസാർ കൂലോത്തിന് ഉപഹാരം നൽകി. അസോസിയേഷൻ ജില്ലാ സെക്രട്ടറി പി പ്രനിൽകുമാർ സ്വാഗതവും ഷൈജു കെ വി നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post

AD01