മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു



രാജപുരം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു. കോടോം ബേളൂർ പഞ്ചായത്ത് മുൻ സിഡിഎസ് ചെയർപേഴ്സൺ ചുള്ളിക്കര വെള്ളരിക്കുണ്ടിലെ ലളിത (40) ആണ് മരിച്ചത്. ഒരാഴ്‌ച മുൻപാണ് മഞ്ഞപ്പിത്തം ബാധിച്ചതായി അറിഞ്ഞത്. ചികിത്സാ തേടുമ്പോഴേക്കും കരളിനെ ബാധിച്ചിരുന്നു. നാട്ടുകാർ ചികിത്സാ കമ്മിറ്റി രൂപീകരിച്ച് പണം സ്വരൂപിക്കാനുള്ള ശ്രമത്തിലായിരുന്നു. ഭർത്താവ്: സുകുമാരൻ' മക്കൾ: ദിൽഷ , ദേവാനന്ദ്. സഹോദരങ്ങൾ; ലത, ബിന്ദു.

WE ONE KERALA -NM 


Post a Comment

Previous Post Next Post

AD01