മസ്‌കിന് വീണ്ടും തിരിച്ചടി; സ്പേസ്എക്സിന്റെസ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിച്ചു



ആഗോള കോടീശ്വരനും ടെക് ഭീമനുമായ ഇലോണ്‍ മസ്‌കിന്റെഉടമസ്ഥതയിലുള്ള സ്റ്റാര്‍ഷിപ്പ് ബഹിരാകാശ പേടകം പൊട്ടിത്തെറിച്ചു. സ്റ്റാര്‍ഷിപ്പിലെ ഷിപ്പ് 36 ആണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. ടെക്‌സസിലെ മാസീസ് ടെസ്റ്റിംഗ്സെന്ററില്‍ വെച്ചായിരുന്നു സ്റ്റാര്‍ഷിപ്പ് വലിയതീഗോളമായിപൊട്ടിത്തെറിച്ചത്.ബഹിരാകാശ പേടകത്തിന്റെ പത്താമത്തെ പറക്കല്‍പരീക്ഷണത്തിനിടെ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അപകടം സംഭവിച്ചതെന്ന് സ്പേസ് എക്സ് പറഞ്ഞു. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് കമ്പനി അറിയിച്ചു. തുടര്‍ച്ചയായ നാലാം തവണയാണ് പറക്കല്‍പരീക്ഷണത്തിനിടെസ്റ്റാര്‍ഷിപ്പ്പൊട്ടിത്തെറിക്കുന്നത്. അപകടത്തിന്റെ കാരണംഅജ്ഞാതമാണെങ്കിലും, സ്റ്റാറ്റിക് ഫയര്‍ ടെസ്റ്റിനിടയില്‍ പ്രൊപ്പല്ലന്റ് ലോഡ് സീക്വന്‍സ് ആരംഭിച്ച് ഏകദേശം 30 മിനിറ്റിനു ശേഷമാണ് സ്‌ഫോടനം ഉണ്ടായത്

WE ONE KERALA -NM 




Post a Comment

0 Comments