അപകടകരമായ ഫംഗസ് അമേരിക്കയിലേക്ക് കടത്തിയതിന് ചൈനക്കാരായ രണ്ട് ഗവേഷകരെ എഫ്ബിഐ അറസ്റ്റ് ചെയ്തു. ചൈനയിലെ സർവകലാശാലയിൽ ഗവേഷകനായ സുയോങ് ലിയു(𝟯𝟰) ഇയാളുടെ പെൺസുഹൃത്തും യുഎസിലെ മിഷിഗൻ സർവകലാശാലയിലെ ഗവേഷകയുമായ യുങ് കിങ് ജിയാൻ(𝟯𝟯) എന്നിവരാണ് പിടിയിലായത് ഗോതമ്പ്, ബാർലി, നെല്ല്,ചോളം തുടങ്ങിയവയുടെ കതിരുകളെ ബാധിക്കുന്ന ഫംഗൽ രോഗബാധയ്ക്ക് കാരണമാകുന്ന ഫംഗസാണ് ചൈനീസ് ഗവേഷകർ അമേരിക്കയിലേക്ക് കടത്തിക്കൊണ്ടുവന്നത്. കാർഷികവിളകൾക്ക് വൻതോതിൽ നാശമുണ്ടായാൽ അത് കോടിക്കണക്കിന് രൂപയുടെ നഷ്ടമാകും രാജ്യത്തിനുണ്ടാക്കുക. മാത്രമല്ല, ഈ ഫംഗസിലെ വിഷവസ്തു മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ അപകടഭീഷണിയാണ്. ഇതുകാരണം മനുഷ്യർക്ക് വോമിറ്റിംഗ്, കരളിന് തകരാർ തുടങ്ങിയവയുണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു
WE ONE KERALA -NM
.
Post a Comment