വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു



പയ്യാവൂർ: സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബുകൾ എന്നിവയുടെ പ്രവർത്തനം പ്രശസ്ത സംഗീതജ്ഞനും ഗ്രന്ഥകാരനുമായ ഡോ.ഉണ്ണിക്കൃഷ്ണൻ പയ്യാവൂർ ഉദ്ഘാടനം ചെയ്തു. പയ്യാവൂരിന്റെ പ്രാദേശിക ചരിത്രപുസ്തക രചയിതാവും വിദ്യാലയസ്മരണഗാന രചയിതാവുമായ ജോർജ് അരയന്താനത്തെ സ്കൂൾ മാനേജർ ഫാ.ബേബി കട്ടിയാങ്കൽ പൊന്നാടയണിയിച്ച് ആദരിച്ചു. പയ്യാവൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ടോമി പുളിയ്ക്കൽ ലഹരി വിരുദ്ധ സന്ദേശം നൽകി. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.   

റിപ്പോര്ട്ട് : *തോമസ് അയ്യങ്കനാൽ*

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01