ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു


സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഇരുപതാമത് ജനറല്‍ ബോഡി മീറ്റിങ് തിരുവനന്തപുരം എസ് പി ഗ്രാന്‍ഡ് ഡേയ്‌സ് ഹോട്ടലില്‍ നടന്നു. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പ്രസിഡന്റും മോഹന്‍ അയിരൂര്‍, കിഷോര്‍ സത്യാ വൈസ് പ്രസിഡന്റുമാരും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയും പൂജപ്പുര രാധാകൃഷ്ണന്‍ സെക്രട്ടറിയും സാജന്‍ സൂര്യ ട്രഷറുമായി തെരഞ്ഞെടുക്കപ്പെട്ടു. ആല്‍ബര്‍ട്ട് അലക്‌സ്, ബ്രഷ്‌നേവ്, ജീജാ സുരേന്ദ്രന്‍, കൃഷ്ണകുമാര്‍ മേനോന്‍, മനീഷ് കൃഷ്ണ, നിധിന്‍ പി ജോസഫ്, പ്രഭാശങ്കര്‍, രാജീവ് രംഗന്‍, സന്തോഷ് ശശിധരന്‍, ഷോബി തിലകന്‍, ഉമാ എം നായര്‍, വിജയകുമാരി, വിനു വൈ.എസ്. എന്നിവരെ എക്‌സിക്യൂട്ടീവ് മെമ്പര്‍ന്മാരുമായി പുതിയ ഭരണസമിതി നിലവില്‍ വന്നു. നിരവധി അംഗീകാരങ്ങള്‍ നേടിയ ആത്മ അംഗങ്ങളെ ആദരിക്കുകയും മികച്ച വിജയങ്ങള്‍ നേടിയ അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുക, അംഗങ്ങള്‍ക്കുള്ള ചികിത്സാസഹായം വിതരണം, വിവിധ സെമിനാറുകള്‍ ഉള്‍പ്പെടെ നടന്ന ജനറല്‍ ബോഡിയില്‍ നാനൂറില്‍ പരം സീരിയല്‍ താരങ്ങള്‍ പങ്കെടുത്തു.



Post a Comment

Previous Post Next Post

AD01