തമിഴ്‌നാട്ടിൽ യുവ ഡോക്ടർ കാറിനുള്ളിൽ മരിച്ച നിലയിൽ



തമിഴ്‌നാട്ടിലെ ചെന്നൈയിൽ യുവ ഡോക്ടറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡോ. ജോഷ്വ സാംരാജിനെയാണ് കൊടൈക്കനാലിനടുത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോഷ്വ സാംരാജ് എം ഡിക്ക് പഠിക്കുകയാണ്. കൊടൈക്കനാലിനടുത്തുള്ള പൂമ്പാറൈയിലെ വനപ്രദേശത്ത് കാർ പാർക്ക് ചെയ്ത നിലയിൽ കണ്ടതോടെ സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. 
ഡോക്ടർ കാറിനുള്ളിൽ വെച്ച് സ്വയം ഐവി ഫ്ലൂയിഡ് കുത്തിവച്ച് മരിച്ചതാണെന്നാണ് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഒരു കുറിപ്പും വാഹനത്തിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. കുറിപ്പിൽ ഡോക്ടർ തന്റെ കുടുംബത്തോട് ക്ഷമാപണം നടത്തിയിട്ടുണ്ട്. പക്ഷേ ആരെയും കുറ്റപ്പെടുത്തുകയോ കാരണം പറയുകയോ ചെയ്തിട്ടില്ല എന്ന് പൊലീസ് പറയുന്നു. അതേസമയം, മരിച്ച ഡോക്ടർ വിഷാദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു. കുറിപ്പിൽ മരണ കാരണം വ്യക്തമാക്കിയിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണ കാരണം സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.


Post a Comment

Previous Post Next Post

AD01