മലപ്പട്ടത്ത് ആയിരങ്ങള്‍ അണിനിരന്ന ഗാന്ധിസ്മൃതിയാത്ര




മലപ്പട്ടം(കണ്ണൂര്‍): അഹിംസാമാര്‍ഗത്തിലധിഷ്ഠിതമായ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് നേതൃത്വം കൊടുത്ത ഗാന്ധിജിയെ വര്‍ഗീയശക്തികള്‍ വധിച്ചപ്പോള്‍ മറ്റൊരു കൂട്ടര്‍ ഗാന്ധിപ്രതിമകളുടെ തല വെട്ടി മാറ്റുകയാണെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണിജോസഫ് എംഎല്‍എ. മലപ്പട്ടത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിസ്മൃതിയാത്രയും ഗാന്ധി പ്രതിമ അനാഛാദനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ പ്രതിമ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അടുക്കളയില്‍ പോലും വെക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് മലപ്പട്ടത്ത് ഒരു സിപിഎം നേതാവ് നടത്തിയത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്ത പാര്‍ട്ടിയുടെ ആളുകള്‍, ക്വിറ്റിന്ത്യാ സമരത്തെ ഒറ്റിക്കൊടുത്ത ചരിത്രമുള്ള പാര്‍ട്ടിയുടെ ആളുകള്‍, അവര്‍ സ്വാതന്ത്ര്യസമരചരിത്രം മനസിലാക്കിയിട്ടുണ്ടാകില്ല. നിങ്ങള്‍ പകല്‍സമയം ഗാന്ധിജിയുടെ പ്രതിമക്കു മുന്നില്‍ തല കുമ്പിട്ടില്ലെങ്കിലും രാത്രിയിലെങ്കിലും നിങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് പ്രായശ്ചിത്തമായി ഗാന്ധിജിയെ വണങ്ങുക. അതിനാണ് മലപ്പട്ടത്ത് കോണ്‍ഗ്രസ് ഗാന്ധിപ്രതിമ സ്ഥാപിച്ചിരിക്കുന്നത്.അക്രമങ്ങളോട് ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ല. ഗാന്ധിജി ആഹ്വാനം ചെയ്തത് പോലെ അക്രമരഹിത, അഹിംസാ മാര്‍ഗത്തിലൂടെ കടന്നുപോകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇരുട്ടിന്റെ മറവില്‍ ഗാന്ധിസ്തൂപം തകര്‍ത്ത സാമൂഹ്യവിരുദ്ധര്‍ ഈ രാജ്യമാകെ മലപ്പട്ടത്തിനുണ്ടാക്കിയ കളങ്കമാണ് ഇപ്പോള്‍ ഗാന്ധി പ്രതിമ സ്ഥാപിച്ചതിലൂടെ മാറ്റിയെടുത്തിരിക്കുന്നത്. മലപ്പട്ടത്തിന്റെ മാനം കാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരിക്കുന്നു. നിലമ്പൂരില്‍ വോട്ട് തേടുമ്പോള്‍ മലപ്പട്ടത്ത് ഗാന്ധിജിയുടെ പ്രതിമ തകര്‍ത്തവര്‍ക്ക് വോട്ട് ചെയ്യണമോയെന്ന് ഞങ്ങള്‍ ചോദിച്ചിരുന്നു. നിലമ്പൂരിലെ ജനത ഗാന്ധിപ്രതിമ തകര്‍ത്തവര്‍ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്. ഇനിയെങ്കിലും സിപിഎം തങ്ങളുടെ അക്രമ മനോഭാവം തിരുത്തണമെന്നാണ് ഈ സമയത്ത് പറയാനുള്ളതെന്നും സണ്ണി ജോസഫ് പറഞ്ഞു.ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് എംഎല്‍എ, മുന്‍ മന്ത്രിയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ എ പി അനില്‍കുമാര്‍ എംഎല്‍എ, അഡ്വ.സജീവ് ജോസഫ് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സോണി സെബാസ്റ്റ്യന്‍, പി.എം നിയാസ്, കെ.ജയന്ത്, എഐസിസി മെമ്പര്‍ വി എ നാരായണന്‍, പി.ടി.മാത്യു,സജീവ് മാറോളി, അബിൻ വർക്കി, ചന്ദ്രൻ തില്ലങ്കേരി , അഡ്വ. ടി ഒ മോഹനന്‍,റിജിൽ മാകുറ്റി, മുഹമ്മദ് ബ്ലാത്തൂർ,കെ സി ഗണേശൻ,കെ വി ഫിലോമിന, എം പി ഉണ്ണികൃഷ്ണന്‍,വിജില്‍ മോഹന്‍, രാജീവന്‍ എളയാവൂര്‍, വി പി അബ്ദുൽ റഷീദ്, കെപി.ശശിധരന്‍, എം പി രാധാകൃഷ്ണൻ, ശ്രിജ മഠത്തില്‍,മധു എരമം , ജോസ് ജോർജ് പ്ലാന്തോട്ടം, എം സി അതുൽ എന്നിവര്‍ സംസാരിച്ചു. ഗാന്ധി പ്രതിമ സ്ഥാപിക്കാന്‍ മലപ്പട്ടത്ത് സ്ഥലം നല്‍കിയ കോണ്‍ഗ്രസ് നേതാവ് കെ സി കൃഷ്ണന്‍ നമ്പ്യാരെ ചടങ്ങില്‍ കെപിസിസി പ്രസിഡന്റും ഡിസിസി പൊന്നാട അണിയിച്ച് ആദരിച്ചു. പി.സി.വിഷ്ണുനാഥ് എംഎല്‍എ മുഖേനയാണ് മലപ്പട്ടത്ത് സ്ഥാപിക്കാന്‍ ഗാന്ധിപ്രതിമയെത്തിച്ചത്. ആലപ്പുഴയിലെ ബിജു ജോസഫ് നിര്‍മിച്ച ഗാന്ധി ശില്പത്തില്‍ സബര്‍മതിയിലെ മണ്ണ് നിക്ഷേപിച്ചിട്ടുണ്ട്. 

WE ONE KERALA -NM 

.


Post a Comment

Previous Post Next Post

AD01