ഇരിട്ടി വിശ്വശ്രീ മ്യൂസിക് ഫൌണ്ടേഷൻ സഗീത ശില്പശാല നടത്തി. വിശ്വശ്രീ ഹാളിൽ നടന്ന പരിപാടി ഫൌണ്ടേഷൻ പ്രസിഡന്റ് എ കെ ഹസ്സന്റെ അധ്യക്ഷതയിൽ പ്രശസ്ത സംഗീതക്ജ്ഞൻ ഹരികുമാർ ഹരേറാം ഉദ്ഘാടനം ചെയ്യുകയും ശില്പശാലക്ക് നേതൃത്വം നൽകുകയും ചെയ്തു. ചെയർമാൻ പ്രദീപ്കുമാർ കക്കറയിൽ, രക്ഷാധികാരി ഡോ ജി ശിവരാമകൃഷ്ണൻ, സെക്രട്ടറി വി എം നാരായണൻ, ദിനേശ് ചേക്കണ്ടി എന്നിവർ സംസാരിച്ചു. തുടർന്ന് രതീഷ് നിർമലഗിരി തരുൺ മുഴുക്കുന്ന്, പ്രശാന്ത് പുന്നാട്, കണ്ണൂർ നാസർ എന്നിവരുടെ വാദ്യോപകരണത്തോട് കൂടി സംഗീത ശില്പശാല അരങ്ങേറി.





0 Comments