അഹമ്മദാബാദ് വിമാനദുരന്തം: മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല


അഹമ്മദാബാദ് വിമാനദുരന്തത്തില്‍ 231 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, 210 മൃതദഹങ്ങള്‍ വിട്ടുനല്‍കി, പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഡിഎന്‍എ പരിശോധനയിലൂടെയാണ് കൂടുതല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാനായത്. രണ്ട് പൈലറ്റുമാരുടേയും 9 ക്യാബിന്‍ ക്രൂ അംഗങ്ങളുടെ അടക്കം ഇരുന്നൂറോളം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. തിരിച്ചറിഞ്ഞ മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ ഉടന്‍ കൈമാറും. അതേസമയം, അപകടത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിയാനായിട്ടില്ല. അപകടത്തില്‍ ഗുജറാത്തി ചലച്ചിത്ര നിര്‍മ്മാതാവ് മഹേഷ് ജിരാവാല മരിച്ചതായും സ്ഥിരീകരിച്ചു. ദുരന്തസ്ഥലത്ത് ജിരാവാല ഉണ്ടായിരുന്നെന്ന് ബന്ധുക്കള്‍ കണ്ടെത്തിയിരുന്നു.

അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട ബോയിങ് വിമാനത്തിന് തകരാറുകളില്ലായിരുന്നുവെന്ന് എയര്‍ ഇന്ത്യ സിഇഒ ക്യാംപ് ബെല്‍ വില്‍സണ്‍ അറിയിച്ചു. വിമാനത്തില്‍ പരിശോധനകള്‍ കൃത്യ സമയത്ത് നടത്തിയിരുന്നുവെന്ന് ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് സിഇഒ വ്യക്തമാക്കിയത്. തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് അയക്കുന്ന കാര്യത്തില്‍ വ്യോമയാന മന്ത്രാലയം തീരുമാനമെടുത്തിട്ടില്ല.



Post a Comment

0 Comments