കോടതിയിൽ നേരിട്ടെത്തി മാപ്പപേക്ഷിച്ചു; ഷുഹൈബ് വധക്കേസിലെ കെ സുധാകരനെതിരായ കോടതിയലക്ഷ്യ കേസ് തീർപ്പാക്കി.

 

ഷുഹൈബ് വധക്കേസിലെ വിവാദ പരാമർശത്തെ തുടർന്ന് എടുത്ത കോടതിയലക്ഷ്യ കേസിൽ കോൺഗ്രസ് നേതാവ് കെ സുധാകരൻ എം പി ഹൈക്കോടതിയിൽ ഹാജരായി. കെ സുധാകരന്റെ മാപ്പപേക്ഷ അംഗീകരിച്ച കോടതി, കോടതിയലക്ഷ്യ കേസ് തീർപ്പാക്കി.


അഡ്വ. ജനാർദ്ദന ഷേണായി നൽകിയ കോടതിയലക്ഷ്യ കേസിലാണ് സുധാകരനോട് നേരിട്ട് ഹാജരാകാൻ ഡിവിഷൻബെഞ്ച് നിർദേശിച്ചത്. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം റദ്ദാക്കിക്കൊണ്ടുള്ള ഡിവിഷൻ ബെഞ്ചിൻ്റെ വിധി പ്രസ്താവനയെ കെ. സുധാകരൻ പരസ്യമായി ജഡ്ജിക്ക് ബോധമില്ലെന്ന  രീതിയിൽ വിമർശിച്ചിരുന്നു. ഇത് കോടതിയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാണിച്ചാണ് നിയമനടപടി ആരംഭിച്ചത്.ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്നതും കോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതുമാണ് സുധാകരൻ്റെ പരാമർശങ്ങൾ എന്ന് കോടതി വ്യക്തമാക്കിയിരുന്നു.



Post a Comment

0 Comments