മുണ്ടക്കയം പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിലെ തീപിടിത്തം: പിന്നിൽ അട്ടിമറി, ഒരാൾ കസ്റ്റഡിയിൽ


കോട്ടയം മുണ്ടക്കയം പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിൽ ഉണ്ടായ തീപിടിത്തത്തിന് പിന്നിൽ അട്ടിമറി. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ പോലീസ് ചോദ്യം ചെയ്യുന്നു.

കോസ് വേ ജംഗ്ഷന് സമീപമുള്ള പൊതു മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. ഞായറാഴ്ച്ച വൈകിട്ട് 7 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഹരിത കര്‍മ്മ സേന അംഗങ്ങള്‍ ടൗണില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഇവിടെ കൂട്ടിയിട്ടിരുന്നു. ഇതിനാണ് തീ പിടിച്ചത്. ഉഗ്ര ശബ്ദത്തോടൊപ്പം തീ പടരുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സമീപ കെട്ടിടങ്ങളിലേക്കും താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലേക്കും തീ പടരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. കാഞ്ഞിരപ്പള്ളിയില്‍ നിന്നും എത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തില്‍ കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.



Post a Comment

أحدث أقدم

AD01