ഇതാണ് പൊന്ന് വാങ്ങാൻ പറ്റിയ അവസരം


സ്വർണം വാങ്ങാൻ താല്പര്യമുള്ളവർക്ക് നേരെ ജുവലറിയിലേക്ക് പോകാം. സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ പവന് 73,880 രൂപയും ഗ്രാമിന് 9,235 രൂപയുമായിരുന്നു. ഇന്നും ആ വിലയിൽ തുടരുകയാണ് പൊന്ന്. ജൂൺ 20 ലെ സ്വർണവിലയിൽ 200 രൂപയുടെ വർധനവ് ഉണ്ടായിരുന്നു. ശേഷമാണ് വിലയിൽ ബ്രേക്കിട്ട് നിൽക്കുന്നത്. സ്വർണ വില ജൂൺ 16ന് വർധിച്ചെങ്കിലും 17ന് കുറഞ്ഞിരുന്നു. പിന്നീട്, 18നും 19നും വർധിക്കുകയും ഇന്നലെ കുറയുകയും ചെയ്തു. ജൂൺ 13ന് മാത്രം സ്വര്‍ണത്തിന് 1,560 രൂപ കൂടിയിരുന്നു. ഇറാനെതിരെ ഇസ്രയേല്‍ ആക്രമണം നടത്തിയ ഘട്ടത്തിലായിരുന്നു വില വര്‍ധിച്ചത്. ഈ മാസത്തെ ഏറ്റവും വലിയ സ്വര്‍ണ വില 14ാം തീയതിയിലെ 74,560 രൂപയായിരുന്നു. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.



Post a Comment

0 Comments