കുടുംബ സംഗമവും അനുമോദനവും നടത്തി


ഇരിട്ടി: കീഴൂരിലെ പുരാതന തറാൽ കുടുംബത്തിന്റെ കുടുംബ സംഗമവും എസ്എസ്എൽസി, പ്ലസ് ടുവിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അനുമോദനവും നൽകി. കെപിസിസി പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തറാൽ ഈസ അധ്യക്ഷത വഹിച്ചു. തറാൽ കുടുംബം 'ഒന്നാണ് നമ്മൾ' കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. നഗര സഭകൗൺസിലർ വി.പി. അബ്ദുൽ റഷിദ്, എം.കെ. മുഹമ്മദ് വിളക്കോട്, തറാൽ ഹംസ ഹാജി, തറാൽ നാസർ, തറാൽ അസ്ലം വേങ്ങാട്, തറാൽ ഹാരിസ്, ഒനോജ് അമ്മ, ടി.കെ നാസർ, തറാൽ ഷംസുദ്ദീൻ, തൻവീർ തറാൽ, ഫൈസൽ, പി.പി. ബഷീർ എന്നിവർ സംസാരിച്ചു.



إرسال تعليق

0 تعليقات